മൂന്നാറിലെ ടാക്സി ഡ്രൈവർമാരുടെ ഗുണ്ടായിസം ജാൻവി എന്ന യുവതിയുടെ വീഡിയോ വൈറലായതോടെ വീണ്ടും ചർച്ചകളിൽ. യൂബർ ടാക്സിയിൽ മൂന്നാറിലെത്തിയ യുവതിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയും, തടഞ്ഞുവയ്ക്കുകയും ചെയ്ത സംഭവം വിവരിച്ച് സാമൂഹ്യ മാധ്യമങ്ങളിലിട്ട വീഡിയോ കത്തിപ്പടർന്നതോടെ പ്രതിഷേധം വ്യാപകമാണ്. മാസങ്ങൾക്ക് മുമ്പ് കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് ഫ്ളാഗ് ഓഫ് ചെയ്യുന്നതിനെത്തിയ ഗതാഗതമന്ത്രിയെ തടഞ്ഞതിനെത്തുടർന്ന് മൂന്നാറിലെ ടാക്സിക്കാരുടെ ധാർഷ്ട്യവും ധിക്കാരവും വാർത്തയായിരുന്നു. ......
മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവന വിവാദമായതോടെ, ലീഗ് നേതൃത്വം, പാർട്ടി സെക്രട്ടറിയെ തിരുത്തിയെങ്കിലും ലീഗിന്റേയും, സി.പി.എമ്മിന്റേയും പ്രവർത്തകർക്കിടയിൽ വിഷയം എരിവും, ചൂടും പകർന്ന് നീറിപ്പുകയുകയാണ്. മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗവും, മുൻ സെക്രട്ടറിയും ആയിരുന്ന കെ.എസ് ഹംസ പി.എം.എ സലാമിനെതിരെ നടത്തിയ പ്രസ്താവനയും സോഷ്യൽമീഡിയായിൽ വൈറലായിട്ടുണ്ട്.
''മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ'' എന്നായിരുന്നു പി.എം.എ സലാം ലീഗ് യോഗത്തൽ പ്രസംഗിച്ചത്. ......
കോൺഗ്രസ് നേതാക്കൾക്ക് ദൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് സംഘടനാസെക്രട്ടറി സ്ഥാനത്തിരുന്ന് ഹരിശ്രീ എഴുതിപ്പിച്ച ഒരു നേതാവുണ്ടായിരുന്നു: സാക്ഷാൽ അശോക് ഗലോട്ട്. രാജസ്ഥാനിൽ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അശോക് ഗലോട്ടാണ് ആദ്യം രാജസ്ഥാനെ കാവികൊണ്ടുള്ള പി.എം.ശ്രീ കോണകം ഉടുപ്പിച്ചത്. ......
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് അവർ തന്നെ ഉറപ്പായും വിശ്വസിക്കുമ്പോൾ, സംസ്ഥാന കോൺഗ്രസ് ഒരു പുതിയ വെല്ലുവിളി നേരിടുകയാണ്. നിലവിൽ പാർട്ടിയുടെ ലോക്സഭാംഗങ്ങളായിട്ടുള്ള അഞ്ചുപേരോളം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ് ആ വെല്ലുവിളി. ......
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന കേരള കോൺഫറൻസ് നവംബർ 28 വെള്ളിയാഴ്ച വൈകിട്ട് 6:15 മുതൽ ദോഹ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും.
പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ നിന്നും അൽപ സമയം മാറിനിന്ന് സ്വന്തത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും ചിന്തിക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. വ്യക്തിജീവിതവും കുടുംബ-സാമൂഹിക ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോവാൻ നാം പുലർത്തേണ്ട ജീവിത മൂല്യങ്ങളെ സംബന്ധിച്ചും, പ്രവാസികൾ നേരിടുന്ന പുതിയകാലത്തിന്റെ വെല്ലുവിളികളെയും അവക്കുള്ള പരിഹാരങ്ങളും സമ്മേളനം ചർച്ച ചെയ്യും. ......
ചെങ്ങന്നൂർ: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ മാല കർന്ന രണ്ട് തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ പോലീസ് പിടികൂടി. തൂത്തുക്കുടി കോവിൽപ്പെട്ടി വടക്കത്ത് 24 എയിൽ ലക്ഷ്മി(30), സിന്ധു (32) എന്നിവരാണ് അറസ്റ്റിലായത്. ......
ചെങ്ങന്നൂർ: കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ പരിമിതി ഉണ്ടെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു.
എസ് ഐ ടി ക്ക് മൊഴി കൊടുത്തതിന് ശേഷം ചെങ്ങന്നൂരിൽ ആദ്യ പ്രതികരണം നടത്തുകയായിരുന്നു തന്ത്രി. തന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങളേ താൻ ശബരിമലയിൽ ചെയ്തിട്ടുള്ളൂ. ......
വാഷിങ്ടൺ ഡി.സി: വൈറ്റ് ഹൗസിനടുത്തുണ്ടായ വെടിവയ്പിൽ രണ്ട് നാഷണൽ ഗാർഡ് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. പശ്ചിമ വിർജീനിയ സ്വദേശികളായ സൈനികരാണ് കൊല്ലപ്പെട്ടത്. ......
ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൻഡിവുഡ് നിർമ്മിച്ച "ബീയിംഗ്" എന്ന ചലച്ചിത്രം, ഗോവയിൽ നടക്കുന്ന 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) ഭാഗമായി നടന്ന സിനിമാ- എ ഐ ഹാക്കത്തോൺ 2025-ലെ 'മികച്ച എ.ഐ. വിഷ്വലൈസ്ഡ് ഫിലിം' പുരസ്കാരം കരസ്ഥമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച അഞ്ഞൂറിലധികം എൻട്രികളിൽ നിന്നാണ് ഈ നേട്ടം ഇൻഡിവുഡ് സ്വായത്തമാക്കിയത്. ......
പൊന്നുരുന്നി, എറണാകുളം : റെയിൽ നഗർ CC 31/1022ൽ ശ്രീ. ഗോപിനാഥൻ.S. (റിട്ട. ഡിപ്പോ സ്റ്റോർ കീപ്പർ, ദ.റെയിൽവേ) (78 വയസ്സ്) നിര്യാതനായി.......